Fri, 11 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Teacher Award

Kozhikode

അ​ധ്യാ​പ​ക അ​വാ​ർ​ഡ് ജേ​താ​വി​നെ അ​നു​മോ​ദി​ച്ചു

തി​രു​വ​മ്പാ​ടി: ദേ​ശീ​യ അ​ധ്യാ​പ​ക അ​വാ​ർ​ഡ് നേ​ടി​യ തി​രു​വ​മ്പാ​ടി ഐ​ടി​ഐ​യി​ലെ സീ​നി​യ​ർ ഇ​ൻ​സ്ട്ര​ക്ട​ർ ഡോ. ​എ. ഹ​രീ​ഷി​ന് സ്വീ​ക​ര​ണം ന​ൽ​കി. സി.​കെ. കാ​സിം എം​എ​ൽ​എ പ​രി​പാ​ടി ഉ​ദ്ഘാ​ട​നം ചെ​യ്തു.

പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ജി​തി​ൻ പ​ല്ലാ​ട്ട് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. എം​എ​ൽ​എ സി.​കെ. കാ​സിം അ​വാ​ർ​ഡ് ജേ​താ​വി​നെ അ​നു​മോ​ദി​ച്ചു. ച​ട​ങ്ങി​ന്‍റെ ഭാ​ഗ​മാ​യി ല​ഹ​രി​വി​രു​ദ്ധ ബോ​ധ​വ​ത്ക​ര​ണ പ​രി​പാ​ടി​യാ​യ ‘തൂ​ഫാ​ൻ - നാ​ർ​ക്കോ ഹ​ണ്ട്’ അ​സം​ബ്ലി​യും ല​ഹ​രി​വി​രു​ദ്ധ പ്ര​തി​ജ്ഞ​യും സം​ഘ​ടി​പ്പി​ച്ചു.

ഐ​ടി​ഐ പ്രി​ൻ​സി​പ്പ​ൽ എ.​ജെ. ഹ​രി​ശ​ങ്ക​ർ, പ​രി​ശീ​ല​ന ഇ​ൻ​സ്പെ​ക്ട​ർ വി.​കെ. അ​നൂ​പ്, പി​ടി​എ പ്ര​സി​ഡ​ന്‍റ് വി.​പി. അ​നി​ൽ​കു​മാ​ർ, ട്രെ​യി​നീ​സ് കൗ​ൺ​സി​ൽ പ്ര​തി​നി​ധി മു​ഹ​മ്മ​ദ് അ​ഫ്സ​ൽ, സ്റ്റാ​ഫ് അം​ഗ​ങ്ങ​ളാ​യ പി. ​അ​ബ്ദു​ൽ സ​ലിം, മെ​ഹ​ബൂ​ബ്, കെ.​പി. സ​ലിം, ദി​ലീ​പ് രാ​ജ്, ഷ​മീ​ർ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

കൊ​ടി​യ​ത്തൂ​ർ: ഈ ​വ​ർ​ഷ​ത്തെ സം​സ്ഥാ​ന അ​ധ്യാ​പ​ക അ​വാ​ർ​ഡ് ക​ര​സ്ഥ​മാ​ക്കി​യ കാ​ര​ക്കു​റ്റി സ്വ​ദേ​ശി ഇ​ല്ല​ക്ക​ണ്ടി അ​സീ​സി​നെ കാ​ര​ക്കു​റ്റി ഗ​വ. എ​ൽ​പി സ്കൂ​ൾ ആ​ദ​രി​ച്ചു.

പി​ടി​എ ക​മ്മി​റ്റി​യു​ടേ​യും അ​ധ്യാ​പ​ക​രു​ടേ​യും വി​ദ്യാ​ർ​ഥി​ക​ളു​ടേ​യും നേ​തൃ​ത്വ​ത്തി​ലാ​ണ് പ​രി​പാ​ടി ന​ട​ന്ന​ത്. സ്കൂ​ളി​ലെ​ത്തി​യ അ​സീ​സ് മാ​സ്റ്റ​ർ വി​ദ്യാ​ർ​ഥി​ക​ളും അ​ധ്യാ​പ​ക​രു​മാ​യി ഏ​റെ നേ​രം സം​വ​ദി​ച്ചു. പ​രി​പാ​ടി റി​ട്ട. പ്ര​ധാ​നാ​ധ്യാ​പി​ക എം.​പി. ഷ​ക്കീ​ല ഉ​ദ്ഘാ​ട​നം ചെ​യ്തു. എം​പി​ടി​എ പ്ര​സി​ഡ​ന്‍റ് ഷ​സ്നി​യ അ​ധ്യ​ക്ഷ​യാ​യി. പ്ര​ധാ​നാ​ധ്യാ​പി​ക ഷൈ​ജ, അ​ധ്യാ​പ​ക​രാ​യ സ​ഫി​യ, ഷം​ന, മു​ൻ പ്ര​ധാ​നാ​ധ്യാ​പി​ക കെ.​ശാ​ര​ദ, ധ​ന്യ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

 

Latest News

Corehub Up